Breaking...

9/recent/ticker-posts

Header Ads Widget

സേവാ സമിതിയുടെ തിരുവോണം അനാഥരായ അമ്മമാരോടൊപ്പം



ഈ വര്‍ഷത്തെ തിരുവോണം അനാഥരായ അമ്മമാരോടൊപ്പം ആഘോഷിക്കുമെന്ന് ഏറ്റുമാനൂര്‍ സേവാ സമിതി ഭാരവാഹികള്‍ പറഞ്ഞു.  അതിരമ്പുഴ അബ്രോ ഭവനിലെ അന്തേവാസികളായ അമ്മമാരോടൊപ്പമാണ് സേവാ സമിതിയുടെ  ഓണാഘോഷം. പൂക്കളമാെരുക്കി  ഓണക്കോടിയും ഓണസദ്യയുമായി സേവാസമിതി അമ്മമാര്‍ക്കൊപ്പം ഓണമാഘോഷിക്കും.


സെപ്തംബര്‍ 5 ന് രാവിലെ 10 ന്  സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.സേവാ സമിതി പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിക്കും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഓണ സന്ദേശം നല്‍കും. അബ്രോഭവന്‍ മദര്‍ സുപ്പീരിയര്‍  സിസ്റ്റര്‍ ദിവ്യ അനുഗ്രഹ പ്രഭാക്ഷണം നടത്തും. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം  ബേബിനാസ് അജാസ് , അതിരമ്പുഴ റീജിയണല്‍ സഹ.ബാങ്ക് പ്രസിഡന്റ് കെ.പി ദേവസ്യ എന്നിവര്‍ ആശംസകള്‍ നേരും.  ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് ഏറ്റുമാനൂര്‍,ജഗദീശ് സ്വാമിയാശാന്‍, സിറിള്‍ ജി നരിക്കുഴി, ബെന്നി സി പൊന്നാരം, വി.എസ് മോഹന്‍ദാസ് വേട്ടാംചിറ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments