പാലാ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും പാലാ ബിആര്‍സിയുടെയും അധ്യാപക സദസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അധ്യാപകദിനാഘോഷവും എസ്എസ്‌കെ
സ്‌പോര്‍ട്സ് കിറ്റ് വിതരണോദ്ഘാടനവും നടത്തി. പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗം മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
ബിപിസി രാജ്കുമാര്‍ കെ സ്‌പോര്‍ട്‌സ് കിറ്റ് പദ്ധതി വിശദീകരണം നടത്തി. യോഗത്തില്‍ മെഡിസിറ്റി പബ്ലിക് റിലേഷന്‍സ് മാനേജര്‍ സാബു ഡി മാത്യു മുഖ്യപ്രഭാഷണം നടത്തി. പാലാ എഇഒ സജി കെ.ബി അധ്യക്ഷത വഹിച്ചു. വായനാ വാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ പുസ്തകാസ്വാദന മല്‍സരത്തില്‍ വിജയികളായവര്‍ക്ക് സാബു ഡി മാത്യു മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. യോഗത്തി
ല്‍ എച്ച്.എം ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ്ജ്, മുന്‍ എഇഒമാരായ ഷൈല ബി, ശ്രീകല കെ.ബി, ജോസ് വര്‍ഗീസ്, എച്ച്എം ഫോറം മുന്‍ സെക്രട്ടറിമാരായ കെ.സി ജോണ്‍സണ്‍, ജോയ്സ് ജേക്കബ്, സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി ജെ ചീരാംകുഴി, സുമ ബി നായര്‍, മോണ്‍സി ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments