Breaking...

9/recent/ticker-posts

Header Ads Widget

കരുണ വയോജന ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു



അന്തീനാട് കരുണ വയോജന ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അന്തീനാട് അംഗന്‍വാടി ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമന്‍  നിര്‍വഹിച്ചു. 

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഡയറക്ടറി പ്രകാശനം നിര്‍വഹിച്ചു.  പഞ്ചായത്ത് മെമ്പര്‍മാരായ സ്മിതാ ഗോപാലകൃഷ്ണന്‍, ലിസമ്മ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ കെ.ആര്‍ പ്രഭാകരന്‍ നായര്‍, തോമസ് സെബാസ്റ്റ്യന്‍,  ജോര്‍ജ് വി.റ്റി,  തങ്കമ്മ പി,  വിജയമ്മ ബാലകൃഷ്ണന്‍, ഷാജി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  തിരുവാതിരകളി, ഓണപ്പാട്ട്,  സംഗീതം, കവിതാലാപനം, പുഞ്ചിരി  മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.


Post a Comment

0 Comments