Breaking...

9/recent/ticker-posts

Header Ads Widget

മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം



പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളം പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് എലിക്കുളം പഞ്ചായത്തില്‍ സ്ഥാപിക്കുന്ന 16 മിനിമാസ്റ്റ് ലൈറ്റുകളില്‍ 6  ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മമാണ് നടന്നത്. 

 പൈക ആശുപത്രി പടി, പൈക തിയേറ്റര്‍ പടി, ഏഴാം മൈല്‍ ടേക്ക് എ ബ്രേക്ക്, മടുക്കകുന്ന് പളളി ജംഗ്ഷന്‍, അഞ്ചാം മൈല്‍, വഞ്ചിമല ജംഗ്ഷന്‍ എന്നീ 6 സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോള്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയി, യമുനാ പ്രസാദ്, ഡോ. ജെയ്സി, ജോയിക്കുട്ടി തോക്കനാട്ട്, തോമാച്ചന്‍ പാലക്കുടി, സണ്ണി പാലയ്ക്കല്‍, വി.ഐ.അബ്ദുള്‍ കരീം, വില്‍സണ്‍ പതിപ്പള്ളില്‍, ബിനു തലച്ചിറ, ഡായി ഇടപ്പാടി, കെ.ജി. കുമാരന്‍, തോമസ് താഴത്തുവരിക്കയില്‍, ബേബി തോട്ടംമാവില്‍, ജോണി ഒറ്റപ്ലാക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments