Breaking...

9/recent/ticker-posts

Header Ads Widget

കാരിപ്പടവത്തു കാവില്‍ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി



കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകീട്ട് നടന്ന തിരുവാഭരണ വിഗ്രഹ സമര്‍പ്പണ ഘോഷയാത്ര ഭക്തി നിര്‍ഭരമായി. 

യജ്ഞ മണ്ഡപത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള വിഗ്രഹവും തിരുവാഭരണവും വഹിച്ചു കൊണ്ട് കുറിച്ചിത്താനം പുതൃുക്കോവില്‍ ക്ഷേത സന്നിധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. യജ്ഞ വേദിയില്‍ മുന്‍ ശബരിമല മേല്‍ ശാന്തി AR രാമന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. തിങ്കളാഴ്ച രാവിലെ യജ്ഞാചാര്യന്‍ ഉണ്ണികൃഷ്ണന്‍ അമ്പാടിയുടെ നേതൃത്വത്തില്‍ ദേവീഭാഗവത പാരായണവും പ്രഭാഷണവും നടന്നു. ഒക്ടോബര്‍ 1 ന് നവാഹ യജ്ഞം സമാപിക്കും.


Post a Comment

0 Comments