മലിനജലം കെട്ടിക്കിടക്കുന്ന പൊതു സ്വകാര്യ ജലാശയങ്ങള്‍ അടിയന്തിരമായി ശുചീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം മൂലമുള്ള മരണങ്ങള്‍ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ശുചീകരണം ആവശ്യമായി വരുന്നത്. പൊതു കുളങ്ങളും നീന്തല്‍ കുളങ്ങളും സ്വകാര്യ നീന്തല്‍ കുളങ്ങളും എല്ലാം അടിയന്തരമായി ശുചീകരിക്കുവാന്‍ നടപടി വേണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കെ.ജെ. റീന ഉത്തരവിട്ടിരുന്നു.
റിസോര്‍ട്ട്, ഹോട്ടല്‍, വാട്ടര്‍ തീം പാര്‍ക്ക്,നീന്തല്‍ പരിശീലനകേന്ദ്രം എന്നിവയുടെ ചുമതലക്കാര്‍ ക്ലോറിനേഷന്‍ നടത്തി രജിസ്റ്റര്‍ സൂക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ പരിശോധിക്കണം. ജലാശയങ്ങളില്‍ ഒരു ലിറ്ററില്‍ 0.5 മില്ലീഗ്രം എന്ന അളവില്‍ ക്ലോറിന്‍ ഉണ്ടാവണം. തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിക്ക് മസ്തിഷ്‌ക ജ്വരം പിടിപെട്ടത് ആക്കുളം ടൂറിസ്‌റ് വില്ലേജിലെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ ശേഷമാണ്.ജലത്തിലൂടെ രോഗം പകരുന്ന സാഹചര്യം പരിഗണിച്ചാണ് ശുചീകരണത്തിന് നിര്‍ദ്ദേശം നല്‍കുന്നത് സംസ്ഥാനത്തെ പൊതു കിണറുകള്‍, കുളങ്ങള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയെല്ലാം ശുചീകരിക്കുവാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.





0 Comments