Breaking...

9/recent/ticker-posts

Header Ads Widget

പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്‌നേഹവീടുകള്‍ നല്‍കുന്നു.



കരൂര്‍ ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുട്ടപ്പന്‍ ചേട്ടന്റെയും സിസിലി ചേച്ചിയുടെയും ഓര്‍മ്മയ്ക്കായി പതിനൊന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്‌നേഹവീടുകള്‍ നല്‍കുന്നു. ഞാവള്ളില്‍ ആണ്ടൂക്കുന്നേല്‍ കുര്യന്‍ ചാണ്ടി മെമ്മോറിയല്‍ ഇന്‍ഫന്റ് ജീസസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് 11 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതോടൊപ്പം 14 വീടുകളുടെ ശിലാസ്ഥാപനവും നടക്കും. 11 വീടുകളുടെ വെഞ്ചിരിപ്പും മറ്റ് പതിനാല് വീടുകളുടെ കല്ലിടീല്‍ ചടങ്ങും സെപ്റ്റംബര്‍ 18-ാം തീയതി നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരൂര്‍ വൈദ്യശാലപ്പടിയിലെ ഇന്‍ഫന്റ് ജീസസ് നഗറിലാണ് പതിനൊന്ന് വീടുകളും ഒരുങ്ങിയിട്ടുള്ളത്. നാനാജാതി മതസ്ഥരായ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തിയാണ് വീടുകള്‍ നിര്‍മ്മിച്ച് കൊടുത്തിട്ടുള്ളത്. 18-ാം തീയതി വൈകിട്ട് 3 മണിക്ക് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീടുകളുടെ വെഞ്ചിരിപ്പും ആശീര്‍വാദ കര്‍മ്മവും നിര്‍വ്വഹിക്കും. ഇതോടൊപ്പം ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും പതിനാല് വീടുകളുടെ കല്ലിടീല്‍ ചടങ്ങും നടക്കും. മന്ത്രിമാരായ വി.എന്‍. വാസവന്‍, എം.ബി. രാജേഷ്, റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി.മാരായ ഫ്രാന്‍സീസ് ജോര്‍ജ്ജ്, അടൂര്‍ പ്രകാശ്, ജോസ് കെ. മാണി, മാണി സി. കാപ്പന്‍ എം.എല്‍.എ., കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍,ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍, അന്ത്യാളം പള്ളി വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കരൂര്‍ പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര എന്നിവര്‍ സന്നിഹിതരായിരിക്കും.


Post a Comment

0 Comments