Breaking...

9/recent/ticker-posts

Header Ads Widget

കൊച്ചു കൊട്ടാരം എല്‍.പി. സ്‌കൂളില്‍ യോഗാ പരിശീലനത്തിന് തുടക്കമായി.



പൂവരണി കൊച്ചു കൊട്ടാരം എല്‍.പി. സ്‌കൂളില്‍ യോഗാ പരിശീലനത്തിന് തുടക്കമായി. വിദ്യാര്‍ഥികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസവും, കുട്ടികളില്‍ പഠനഭാരം മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറച്ച്  ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനുമായാണ്  യോഗ പരിശീലനം നല്‍കുന്നത്. യോഗ ഇന്‍സ്ട്രക്ടര്‍ അമൃത ദാസാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും  പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന്  സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിയോ മാനുവല്‍ പറഞ്ഞു.


Post a Comment

0 Comments