Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലന പരിപാടിയും ഏകദിന ശില്‍പ്പശാലയും



മാര്‍ സ്ലീവാ  മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലാ സെന്റ് തോമസ് കോളേജിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലന പരിപാടിയും  ഏകദിന ശില്‍പ്പശാലയും നടത്തി.ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ കൗണ്‍സിലിംഗുകള്‍ ആവശ്യമായ ഇന്നത്തെ കാലഘട്ടത്തില്‍ സൈക്കോളജി പഠനത്തിനായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വരുന്നത്  നല്ല  കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മാതൃകാപരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി  സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് കോളജുമായി  സഹകരിച്ച് സൈക്കോളജി പരിശീലനത്തിനു കൂടുതല്‍ അവസരം ഒരുക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. 

ആയുഷ് വിഭാഗം ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം കോ-ഓര്‍ഡിനേറ്ററുമായ റവ.ഫാ.മാത്യു ചേന്നാട്ട്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍  ബാബു, സെന്റ് തോമസ് കോളജ് ഫിനാന്‍സിംഗ് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ റവ.ഫാ.റോഷന്‍ എണ്ണയ്ക്കാപ്പള്ളില്‍, സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചല്‍ തോമസ്  എന്നിവര്‍ പ്രസംഗിച്ചു. ആയുഷ് ഡയറക്ടര്‍. റവ.ഫാ.മാത്യു ചേന്നാട്ട്, ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ഗോപിനാഥ് എം  , സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചല്‍ തോമസ് , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.സിസ്റ്റര്‍ ജൂലി എലിസബത്ത്, സൈക്യാട്രി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ടിജോ ഐവാന്‍ ജോണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.


Post a Comment

0 Comments