Breaking...

9/recent/ticker-posts

Header Ads Widget

ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും



ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായ വിതരണവും നടന്നു.  147 വൃക്കരോഗികള്‍ക്ക് സഹായം കൈമാറി. 

ആശ്രയയുടെ  സെക്രട്ടറി ഫാ ജോണ്‍ ഐപ്പ്  അദ്ധ്യക്ഷത  വഹിച്ച  യോഗത്തില്‍ ജില്ല പഞ്ചായത്ത് അധ്യക്ഷ  ഹേമലത പ്രേം സാഗര്‍,  ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ ബിനിത, അഡ്വ. ഫില്‍സന്‍ മാത്യു, കുര്യാക്കോസ് വര്‍ക്കി,  ജോസഫ് കുര്യന്‍, രാജു  എം കുര്യന്‍, സിസ്റ്റര്‍ ശ്ലോമ്മോ,എം.സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  68 മാസങ്ങളായി ആശ്രയയുടെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലിസിസ് കിറ്റ് വിതരണത്തില്‍ സഹകരിച്ചവരോട് ആശ്രയ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.


Post a Comment

0 Comments