ഒരു കോടി 18 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസിലെ പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഗോള്‍ഡ് മൈനിങ് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ റിസ്‌കില്ലാതെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കോട്ടയം കളത്തിപ്പടി സ്വദേശിയില്‍ നിന്നും 1,17, 78,700/- രൂപാ തട്ടിയെടുത്ത കേസിലെ പ്രതി ഉത്തര്‍പ്രദേശ്,ജഗദീഷ്പു ശാരദാ വിഹാര്‍, ദീപേഷ് (25) ആണ് പിടിയിലായത്. 2024 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതികളുടെ ഫോണ്‍ നമ്പരില്‍ നിന്നും വാട്സ് ആപ്പ് കോള്‍ വിളിച്ച് NEW MONT GOLD CAPITAL എന്ന ഗോള്‍ഡ് മൈനിംങ്ങ് കമ്പയില്‍ പണം നിക്ഷേപിക്കുന്നതിനെറിച്ച് വിശദീകരിക്കുകയും ഇടപാടുകാരന്‍ മലയാളി ആണെന്ന് അറിഞ്ഞ് മലയാളത്തില്‍ ഇതേ കാര്യങ്ങളെപ്പറ്റി വിശദീകരിച്ചുമായിരുന്നു തട്ടിപ്പ് നടത്തിയത്. ഫോണിലൂടെ നല്‍കിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ച് അതിലൂടെ പല തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. വിശ്വാസ്യതയ്ക്കായി ചെറിയ തുകകള്‍ ലാഭവിഹിതം എന്ന പേരില്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു. 2024 ആഗസ്റ്റില്‍ ആവലാതിക്കാരന്‍ 4300 ഡോളര്‍ പിന്‍വലിക്കാന്‍ റിക്വസ്റ്റ് കൊടുത്തപ്പോള്‍ പണം ആവലാതിക്കാരന്റെ അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ഈ ഫോണ്‍ നമ്പര്‍ നിലവിലില്ലെന്ന് അറിയുകയായിരുന്നു. പണം തട്ടിയെടുക്കപ്പെട്ടു എന്നറിഞ്ഞ് കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കി.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയും, കേസില്‍ ഉള്‍പ്പെട്ട പ്രതി ഉത്തര്‍പ്രദേശില്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
SI വിപിന്‍ K V , CPO ഷാനവാസ്, CPO യൂസെഫ്, CPO രാജീവ് ജനാര്‍ദ്ദനന്‍, എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘം പ്രതി ദീപേഷിനെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.





0 Comments