Breaking...

9/recent/ticker-posts

Header Ads Widget

മിനിസ്റ്റേഴ്‌സ് എക്സലന്‍സ് അവാര്‍ഡ് പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന് ലഭിച്ചു.



ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ ദേശീയ തലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കോളേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ മിനിസ്റ്റേഴ്‌സ് എക്സലന്‍സ് അവാര്‍ഡ് പാലാ സെന്റ്  തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന് ലഭിച്ചു. 

നാക് അക്രഡിറ്റേഷനിലെ നാലാമത്തെ സൈക്കിളില്‍ കോളജിന് 3.35 പോയിന്റോടെ A+  ഗ്രേഡ് ലഭിച്ചു. കേരളത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ ഏറ്റവും  ഉയര്‍ന്ന സ്ഥാനം നേടിയതിനുള്ള അംഗീകാരമാണിത്. അതോടൊപ്പം കേരള ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്ക് ഫ്രെയിം വര്‍ക്കില്‍ ആറാം സ്ഥാനമുള്ള ഈ കോളേജ് മഹാത്മാ ഗാന്ധി യുണിവേഴ്‌സിറ്റിയുടെ കീഴിലുള്ള അംഗീകൃത ഗവേഷണകേന്ദ്രം കൂടിയാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംസ്ഥാന ലെവല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച ഏക്സലന്‍ഷ്യ - 2025 ന്റെ ഭാഗമായാണ് അവാര്‍ഡ് നല്‍കിയത്.തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ടി.സി തങ്കച്ചന്‍, ഐക്യുഎസി കോര്‍ഡിനേറ്ററും വൈസ് പ്രിന്‍സിപ്പലുമായ ഡോ. ലവീന ഡൊമിനിക് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.


Post a Comment

0 Comments