ഓണത്തലേന്ന് ഓണ സദ്യയൊരുക്കാനുള്ള സാമഗ്രികള്‍ക്കായി ജനം വിപണിയിലെത്തിയപ്പോള്‍ പച്ചക്കറി വിലയില്‍ വലിയകുതിപ്പ്. കുടുംബശ്രീയും Vfpck യുമെല്ലാം ഓണച്ചന്തകള്‍ തുറന്നെങ്കിലും ഉത്രാടനാളില്‍ പലയിടത്തും ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചില്ല. പൊതുവിപണിയില്‍ പതിവുപോലെ ഉയര്‍ന്ന വില നല്‍കേണ്ട സ്ഥിതിയുമുണ്ടായി.
കിലോയ്ക്ക് 30ന് കിട്ടിയിന്ന മുരങ്ങിയ്ക്കായ് വില 120 രൂപയായി ഉയര്‍ന്നു. കിലേയ്ക്ക് 60-70 നിരക്കില്‍ കിട്ടിയിരുന്ന പയറിന് 100 മുതല്‍ 120 രൂപ വരെ വില ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് 30 രൂപയുണ്ടായിരുന്ന വെള്ളരിക്കയും മത്തക്കും 60 രൂപയായി വര്‍ദ്ധിച്ചു. 50 രൂപ ഉണ്ടായിരുന്ന പടവലങ്ങയും പാവയ്ക്കയും 100 രൂപയായി ഉയര്‍ന്നു. ഒട്ടുമിക്ക പച്ചക്കറികള്‍ക്കും നിലവിലുള്ള വിലയില്‍ നിന്നും 20-30 രൂപ അധികം കൂടിയിട്ടുണ്ട്. ഏത്തക്കയ്ക്ക് 45-50 എന്നിങ്ങനെയാണ് വിലനിലവാരം. ഉരുളക്കിഴങ്ങിനും സവാളയ്ക്കും ഓണക്കാലത്ത് വില ഉയര്‍ന്നിട്ടില്ല. തേങ്ങയുടെ വില കുറഞ്ഞെങ്കിലും വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടായിട്ടില്ല. ഓണക്കച്ചവടത്തില്‍ പതിവുപോലെ ഇടനിലക്കാര്‍ ലാഭമെടുക്കുകയും കഷ്ടപ്പെട്ട് പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് വിലവര്‍ധനവിന്റെ ഗുണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത്.





0 Comments