Breaking...

9/recent/ticker-posts

Header Ads Widget

BMS ഉഴവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ



BMS ഉഴവൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന  വിശ്വകര്‍മ്മ ദിനത്തില്‍ മോനിപ്പള്ളിയില്‍ നിന്നും  ഉഴവൂരിലേക്കാണ് കാല്‍നട ജാഥ നടത്തിയത്. 


ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥയ്ക്ക് BMS പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജീവ് നായര്‍ , വി. അനീഷ്, അനില്‍ ഐ എസ്  എന്നിവര്‍ നേതൃത്വം നല്‍കി. സമാപനസമ്മേളനം ബി.എം.എസ് ജില്ലാ ഉപാധ്യക്ഷന്‍ എസ്.എസ് ശ്രീനിവാസപിള്ളഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments