Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വേലന്‍ സൊസൈറ്റി 51-ാം സംസ്ഥാന സമ്മേളനം പാലായില്‍



ഭാരതീയ വേലന്‍ സൊസൈറ്റി 51-ാം സംസ്ഥാന സമ്മേളനം സെപ്തംബര്‍ 20, 21 തീയതികളില്‍ പാലായില്‍ നടക്കുമെന്ന് BVS പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേലും ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച്ച 3.30 ന് സമ്മേളന നഗറില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തും. സംസ്ഥാന എക്‌സിക്യൂട്ടിവ് തുടര്‍ന്ന്  നടക്കും. 
 21-ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് പാലാ ടൗണ്‍ ഹാളില്‍  പൊതുസമ്മേളനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.  ബി.വി.എസ് പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും.  ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും, മാണി.സി. കാപ്പന്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.  മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ പ്രതിഭകളെ ആദരിക്കും. രക്ഷാധികാരി പി.ആര്‍. ശിവരാജന്‍, കെ.വി.ഇ.എസ്. ജനറല്‍ സെക്രട്ടറി ജോഷി പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോര്‍ട്ടും, ട്രഷറര്‍ റ്റി.എന്‍. നന്ദപ്പന്‍ കണക്കും , ദേവസ്വം ട്രഷറര്‍ ഡി. സുരേഷ് ദേവസ്വം കണക്കും , ക്ഷേത്ര പുനരുദ്ധാരണ കണക്കുകള്‍ കമ്മറ്റി ട്രഷറര്‍ സി.എസ്. ശശീന്ദ്രനും അവതരിപ്പിക്കും. തുടര്‍ന്ന് പൊതു ചര്‍ച്ചയും തെരഞ്ഞെടുപ്പും നടക്കും.
പട്ടിക വിഭാഗ സംവരണം ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക , പട്ടികജാതി വിഭാഗത്തില്‍ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പിന്‍വലിക്കുക , സമഗ്രമായ ജാതി സെന്‍സസ് നടത്തുക, പട്ടികജാതി സംവരണം ജനസംഖ്യാനുപാതികമായി ഉയര്‍ത്തുക, എയ്ഡഡ് മേഖലയിലും സംവരണം നടപ്പാക്കുക , എല്ലാ വകുപ്പുകളിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ സമേളനത്തില്‍ തീരുമാനിക്കുമന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍  ഭാരവാഹികളായ റ്റി.എന്‍. നന്ദപ്പന്‍ , എന്‍.എസ്. കുഞ്ഞുമോന്‍, അനില്‍കുമാര്‍ എ.ആര്‍ ,ശരത് കുമാര്‍ പി.എസ് എന്നിവരുംപങ്കെടുത്തു.


Post a Comment

0 Comments