Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു.



പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ റാന്നി മന്ദിരം ജംഗ്ഷനും വാളിപ്ലാക്കല്‍ പടിക്കും മധ്യേ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. നെയ്യാറ്റിന്‍കര നിലമാമൂട് സ്വദേശി കൊച്ചാപ്പു എന്നു വിളിക്കുന്ന ബീനറ്റ് ( 21 ) ആണ് മരിച്ചത്.


അപകടത്തില്‍ പരിക്കേറ്റ നെടുമങ്ങാട് കോക്കോതമംഗലം സ്വദേശി ഡ്രമ്മര്‍ കിച്ചു, ഗിറ്റാറ്റിസ്റ്റ് അടൂര്‍ സ്വദേശി ഡോണി എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20 നാണ് അപകടം ഉണ്ടായത്. അപകടത്തില്‍പെട്ട കാറില്‍ കുടുങ്ങിക്കിടന്ന മൂന്നു പേരെയും നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Post a Comment

0 Comments