Breaking...

9/recent/ticker-posts

Header Ads Widget

കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം



തലയോലപ്പറമ്പ് തലപ്പാറയില്‍ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാരു സദയില്‍ മുര്‍ത്താസ് അലി റഷീദ് (27),  വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ ഏറെസമയം ഗതാഗതം തടസ്സപ്പെട്ടു.  വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടിലെ ബര്‍ത്ത് ഡേ ആഘോഷ പരിപാടിക്ക് ശേഷം സുഹൃത്തിനെ കൊണ്ടുവിടാന്‍ പോയതായിരുന്നു കാര്‍ യാത്രക്കാര്‍. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി സ്വീകരിച്ചു.



Post a Comment

0 Comments