Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു



പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  കരിയര്‍ ഗൈഡന്‍സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലസ്ടുവിന് ശേഷം ഏത് കോഴ്‌സിന് ചേരണം എന്നതിനെക്കുറിച്ച്  കുട്ടികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനു വേണ്ടിയാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. 

സ്‌കൂള്‍ ഹാളില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ ബിജി ജോജോ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയകുമാരി വി.എന്‍ അധ്യക്ഷയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ജോസ് ചീരാംകുഴി, അധ്യാപകരായ അനില്‍കുമാര്‍ കെ.ജി, അനില്‍കുമാര്‍ പി.ബി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത കരിയര്‍ ഗൈഡ് വി.കെ കൃഷ്ണകുമാര്‍ ക്ലാസ് നയിച്ചു.  സയന്‍സ് വിഭാഗം കുട്ടികള്‍ക്കും ഹ്യൂമാനിറ്റിസ് കോമേഴ്‌സ് വിഭാഗം കുട്ടികള്‍ക്കും വേണ്ടിയാണ് ക്ലാസ് നടത്തിയത്.


Post a Comment

0 Comments