Breaking...

9/recent/ticker-posts

Header Ads Widget

'റണ്‍ ഫോര്‍ യുവര്‍ ഹാര്‍ട്ട് - മാരത്തോണ്‍ 2025' സംഘടിപ്പിച്ചു



ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഡെക്കാത്തിലോണ്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 'റണ്‍ ഫോര്‍ യുവര്‍ ഹാര്‍ട്ട് - മാരത്തോണ്‍ 2025' വിജയകരമായി സമാപിച്ചു. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മാരത്തോണില്‍ കാരിത്താസിലെ  വിദ്യാര്‍ത്ഥികളും ജീവനക്കാരും  പൊതുജനങ്ങളും ഉള്‍പ്പെടെ 250-ത്തിലധികം പേര്‍ പങ്കെടുത്തു. രാവിലെ 6.30ന് കാരിത്താസ് മാതാ ഹോസ്പിറ്റല്‍  നടന്ന ഉദ്ഘാടന ചടങ്ങില്‍ ഏറ്റുമാനൂര്‍ സി.ഐ. അന്‍സില്‍ എ.എസ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ & സിഇഒ റവ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍മാരായ റവ. ഫാ. ജോയ്സ് നന്ദിക്കുന്നേല്‍, റവ. ഫാ. ജിസ്മോന്‍ മഠത്തില്‍, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീപക് ഡേവിഡ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. 
കാരിത്താസ് മാതാ ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍, കാരിത്താസ് റൗണ്ട്ബൗട്ട് - ഏറ്റുമാനൂര്‍ വഴി 8 മണിയോടെ തിരികെ കാരിത്താസ് മാതാ ഹോസ്പിറ്റലിലെത്തി  സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും മെഡലുകളും നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സമൂഹത്തില്‍ ആരോഗ്യബോധവും ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള പ്രതിജ്ഞയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു കാരിത്താസ് സംഘടിപ്പിച്ച മാരത്തോണ്‍ നടന്നത്.


Post a Comment

0 Comments