പാലാ നഗരസഭ കൗണ്‍സിലിന്റെ കാലാവധി പൂര്‍ത്തിയാകാറാകുമ്പോള്‍ ജനപ്രതിനിധികളുടെ 5-വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവസരമൊരുക്കുകയാണ് നഗരസഭയില്‍ നിന്നും റിട്ടയര്‍ ചെയ്തവരുടെ സംഘടനയായ പാലാ മുനിസിപ്പല്‍ ആര്‍മി. ഏറ്റവും മികച്ച മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് പ്രശസ്തി പത്രവും 10,001/- രൂപ ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





0 Comments