കിടങ്ങൂര്‍ മേജർ ശാസ്താംകോട്ട ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി നാളില്‍ മെഗാ തിരുവാതിര നടന്നു. അദ്ധ്യാപികയും തിരുവാതിരകളി പരിശീലകയുമായ ജ്യോതി ബാലകൃഷ്ണനും ശിഷ്യഗണങ്ങളുമാണ് തിരുവാതിരകളി അവതരിപ്പിച്ചത്. ക്ഷേത്രാങ്കണത്തില്‍ നൂറോളം വനിതകള്‍ ഒത്തു ചേര്‍ന്ന് തിരുവാതിരപ്പാട്ടിന്റെ ഈണത്തിനൊപ്പം ചുവടുകള്‍ വച്ചത്, അഷ്ടമി രോഹിണി നാളില്‍ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് കൗതുകക്കാഴ്ചയായി.





0 Comments