Breaking...

9/recent/ticker-posts

Header Ads Widget

16-ാമത് ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാംപ്യന്‍ഷിപ്പ് നടന്നു.



കോട്ടയം സഹോദയയുടെ നേതൃത്വത്തില്‍ 16-ാമത് ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ചാംപ്യന്‍ഷിപ്പ് ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂളില്‍ വച്ചു നടന്നു.  ചെസ്സ് ചാംപ്യന്‍ഷിപ്പ്,  വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഡോ നിമ്മി എ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  സ്‌കൂള്‍ മാനേജര്‍ റവ: ഡോ. മനു കെ.വി.അധ്യക്ഷത വഹിച്ചു. 

അന്‍പതോളം വിദ്യാലയങ്ങളില്‍ നിന്ന് എഴുന്നുറോളം വിദ്യാര്‍ത്ഥികള്‍ 8 കാറ്റഗറികളിലായി മത്സരത്തില്‍ പങ്കെടുത്തു.വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിന് കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പാലാ ചാവറ സിഎംഐ പബ്ലിക് സ്‌കൂള്‍  ഒന്നാം സ്ഥാനവും ഏറ്റുമാനൂര്‍എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ഏറ്റുമാനൂര്‍ രണ്ടാം സ്ഥാനവും, കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ കോട്ടയം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സമ്മാനാര്‍ഹര്‍ക്ക് കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് ട്രോഫികള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ റവ: ഡോ. റോയി പി.കെ, അഡ്മിനിസ്ട്രേറ്റര്‍ റവ: ഫാ. ബിനോദ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments