Breaking...

9/recent/ticker-posts

Header Ads Widget

ഏകദിന ഓപ്പണ്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് നടന്നു.



ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ഗോ ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ഓപ്പണ്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് പാറേക്കാവ് ദേവസ്വം ഓഡിറ്റോറിയത്തില്‍ നടന്നു.  ചെസ് ടൂര്‍ണമെന്റില്‍ കോട്ടയം സ്വദേശി ജൊഹാന്‍ സുനില്‍ വിജയിയായി. ഏഴു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഏഴിലും ജയിച്ചാണ് ഏഴാം ക്ളാസുകാരനായ ജൊഹാന്‍ ഒന്നാം സമ്മാനമായ ട്രോഫിയും 4000 രൂപ ക്യാഷ് പ്രൈസും നേടിയത്. 
ഓപ്പണ്‍ കാറ്റഗറിയില്‍ രണ്ടാം സ്ഥാനമായ ട്രോഫിയും മൂവായിരം രൂപ ക്യാഷ് പ്രൈസും കൊച്ചി സ്വദേശി കെ.എ. യൂനുസ്  കരസ്ഥമാക്കി. പി.ബി. സതീഷ് കുമാര്‍ (പൊന്‍കുന്നം) മൂന്നാം സമ്മാനമായ ട്രോഫിയ്ക്കും രണ്ടായിരം രൂപ ക്യാഷ് പ്രൈസിനും അര്‍ഹനായി. കടനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിബി ജോസഫ് ചക്കാലയ്ക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു.  ഗ്രാമചേതന സെക്രട്ടറി എന്‍. വിനയചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അണ്ടര്‍-10 കാറ്റഗറിയില്‍ പൂവത്തിളപ്പ് സ്വദേശികളായ സഹോദരങ്ങള്‍ ആന്‍ഡ്രിയ ജിന്റോ , ആന്‍ഡ്രിക്  ജിന്റോ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്ടര്‍-14 കാറ്റഗറിയില്‍ ബി. വിശ്വനാഥനാണ് ഒന്നാം സ്ഥാനം. കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് റോബിന്‍ രണ്ടാം സമ്മാനം നേടി. വനിതാ വിഭാഗത്തില്‍ മാനത്തൂര്‍ സ്വദേശിനി ഗൗരി.ബി. ചാമ്പ്യനായി. എരുമേലി സ്വദേശിനി നീരാ ആന്‍ രാജനാണ് രണ്ടാം സ്ഥാനം.  രാമപുരം സ്വദേശിനി അമിതാ അഖില്‍ മൂന്നാം സമ്മാനം കരസ്ഥമാക്കി. ടൂര്‍ണമെന്റ് ഡയറക്ടര്‍ എം.ജെ.തോമസ്, ആര്‍ബിറ്റര്‍ ഷൈജു ആന്‍ഡ്രൂസ്, ഗ്രാമചേതന രക്ഷാധികാരി ഡോ. വിനയകുമാര്‍ ബി, വൈസ് പ്രസിഡന്റ് അനന്ദു പ്രസാദ്, ഗോ ചെസ്സ് അക്കാദമി ഭാരവാഹികളായ രാഹുല്‍ കൃഷ്ണ, ഇമ്മാനുവേല്‍ തോമസ്, ഗ്രാമചേതന ചെസ് കോര്‍ഡിനേറ്റര്‍മാരായ കെ. ആര്‍. ഹരികൃഷ്ണന്‍, അഖില്‍ രാജ് മറ്റപ്പിള്ളില്‍, ജയകൃഷ്ണന്‍ കെ. ആര്‍, ഹരിദാസ് പി.ആര്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


Post a Comment

0 Comments