കാണക്കാരി ചിറക്കുളം റസിഡന്‍സ് വെല്‍ഫെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെയും സൊസൈറ്റിയുടെയും ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ നിര്‍വഹിച്ചു. വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് പി പ്രോതാസീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചു റാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അംഗം ലൗലി മോള്‍ വര്‍ഗീസ്, ബാബു തോമസ് മുട്ടപ്പള്ളി, അനീഷ് തോമസ് പുഴയോര്‍ പ്രസംഗിച്ചു. പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകള്‍ പാടിയും വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണസദ്യ വിളമ്പിയുമാണ് ഓണാഘോഷംനടത്തിയത്.


.webp)


0 Comments