ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. രണ്ട് ദിവസങ്ങളിലായി വിവിധ കലാകായിക മത്സരങ്ങളും, മാജിക് ഷോ, സ്‌നേഹവിരുന്ന്, ഓണസദ്യ എന്നിവയും ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്നു.. കുടുംബ സംഗമം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടിക്ക് എത്തിയ മന്ത്രി വി എന്‍ വാസവനെ മാവേലി മന്നന്‍ സ്വീകരിച്ചതും കൗതുകമായി. സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ.ആര്‍.ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. കവിയും ഗാനരചിതവുമായ വയലാര്‍ ശരത്ചചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു.പി .ചന്ദ്രകുമാര്‍, സൂസന്‍ തോമസ്, രതീഷ് രത്‌നാകരന്‍ ബിജോ കൃഷ്ണന്‍, സുജ.എസ്. നായര്‍,ശശിധരന്‍ കീര്‍ത്തനം, കെ.എസ്. സുകുമാരന്‍,ജി. പ്രദീപ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ എസ് എച്ച്ഒ എഎസ് അന്‍സല്‍ സമ്മാനദാനം നിര്‍വഹിച്ചു. കൈകൊട്ടിക്കളിയും സംഗീത വിരുന്നും നടന്നു.





0 Comments