ചോഴിയക്കാട് നന്മ റസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടന്‍ അധ്യക്ഷനായിരുന്നു. ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ എമില്‍ പുള്ളിക്കാട്ടില്‍,ജയന്‍ കല്ലുങ്കല്‍,അനീഷ് എം.വി, സരിത രാജന്‍, സോയാ ഹരിലാല്‍,
ഷൈജു വര്‍ഗീസ്, ഗീത ആനന്ദ്, പ്രീത സത്യന്‍, അനീഷ് കെ.എസ്, ആനന്ദന്‍ പി.എം, പദ്മകുമാര്‍ കെ.പി,എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കെ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു.
0 Comments