യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ അകാരണമായ മര്‍ദ്ദിച്ചതിലും, കേരള പോലീസിന്റെ രാഷ്ട്രീയ ക്രിമിനവല്‍ക്കരണത്തിനെതിരെയും പ്രതിഷേധിച്ച് കിടങ്ങൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധ സദസ്സ് നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലറാത്തിന്റെ അധ്യക്ഷതയില്‍ ഡിസിസി വൈസ് പ്രസിഡണ്ട് എ കെ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി എക്‌സി.അംഗം വി കെ സുരേന്ദ്രന്‍, കെ എം രാധാകൃഷ്ണന്‍, കമലാസനന്‍ മൂലായില്‍,ബോബി തോമസ്, രാജു തിരുമംഗലം,സതീഷ് ശ്രീനിലയം, എന്‍ ഗിരീഷ് കുമാര്‍, വി കെ മുരളി, ഷിജി ചുണ്ടമല, ജ്യോതി കുമാര്‍ കുടിലില്‍, രാമചന്ദ്രന്‍ തറയ്ക്കനാല്‍,തോമസ് കാരിക്കാട്ടില്‍, സുനില്‍ പള്ളിപ്പുറത്ത്, ഗോപിനാഥ് കട്ടിണശേരില്‍, ബെന്നി തറപ്പേല്‍, ബാബു പേരൂ ക്കുന്നേല്‍, തോമസ് കുട്ടി കുടുന്തയില്‍ ഗോകുല്‍ വടക്കേനകത്ത്, മണ്ഡലം, വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


.webp)


0 Comments