സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ ആള്‍ കുഴഞ്ഞു വീണ് മരിയ്ക്കാന്‍ ഇടയായ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഞീഴൂര്‍ മടത്തിപറമ്പ് കുറുവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി ആണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസിന്റെ ഭീഷണിയും സമ്മര്‍ദ്ദവും ആണ് മരണകാരണമെന്ന് ആരോപിച്ച് ആയിരുന്നു സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രതിഷേധ പ്രകടനമായാണ് മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി പോലീസ് സ്റ്റേഷന്‍ പടിക്കല്‍ പ്രതിഷേധക്കാര്‍ എത്തിയത്. സ്റ്റേഷന് 100 മീറ്റര്‍ മാറി റോഡില്‍ പോലീസ്, ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിനെതിരെ മുദ്രാവാക്കി വിളികള്‍ ഉയര്‍ത്തി. ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി .മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാമ്പത്തിക വിഷയങ്ങള്‍ക്ക് പോലീസിന് ഇടപെടാന്‍ സാധ്യമല്ലെന്ന ഔദ്യോഗിക നിയമത്തെ മറികടന്നാണ് സ്റ്റീഫന് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആക്ഷേപം. സ്റ്റേഷനില്‍ കുഴഞ്ഞുവീണ സ്റ്റീഫന് മതിയായ ചികിത്സ ലഭ്യമാക്കില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിച്ചു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന്‍ കെ ജോസ്, സുനു ജോര്‍ജ്, എം കെ സാമ്പജി , മോന്‍ മാക്കില്‍, ജെയിംസ് പുല്ലാപ്പള്ളി, ശ്രീലേഖ മണിലാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments