ആഘോഷ പരിപാടികള്‍ രാവിലെ പത്തിന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഒ.അര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. കലാപരിപാടികള്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്യും. ഓണക്കോടി വിതരണം, ഓണസദ്യ എന്നിവ നടത്തും. സമാപന സമ്മേളനം ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കാണക്കാരി ചിലങ്ക അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, ശ്രീപാര്‍വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, കളത്തൂര്‍ ധ്വനി മ്യൂസിക് ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്ന് കോര്‍വാ ഭാരവാഹികളായ ഒ.ആര്‍.ശ്രീകുമാര്‍, പി.ചന്ദ്രകുമാര്‍, കെ.സി ഉണ്ണികൃഷ്ണന്‍, സജിത്ത് ബാബു, ബിജോ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.





0 Comments