Breaking...

9/recent/ticker-posts

Header Ads Widget

സൈക്ലോത്തോണിന് കിടങ്ങൂരില്‍ സ്വീകരണം നല്‍കി.



ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം സൈക്ലിംഗ് ക്ലബ്ബും, കാരിത്താസ് ഹോസ്പിറ്റലിലും ചേര്‍ന്ന് നടത്തിയ സൈക്ലോത്തോണിന് കിടങ്ങൂരില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ റേഡിയന്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കിടങ്ങൂരില്‍ സ്വീകരണം നല്‍കിയത്.  
ഹൃദയതാളം എന്ന പേരിലുള്ള സൈക്ലത്തോണില്‍ 40 കിലോമീറ്റര്‍, 100 കിലോമീറ്റര്‍ എന്നീ രണ്ട് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. കാരിത്താസ് ആശുപത്രി ഗ്രൗണ്ടില്‍  സൈക്ലോത്തോണിന്റെ ഫ്‌ലാഗ് ഓഫ് കോട്ടയം കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. കളക്ടറും ഇവര്‍ക്കൊപ്പം സൈക്കിളിങ്ങില്‍ പങ്കെടുത്തു. കിടങ്ങൂരില്‍ നല്‍കിയ സ്വീകരണത്തിന്  റേഡിയന്റ് ക്ലബ് ഭാരവാഹികളായ ബോബി മാങ്കുടിയില്‍,  ഗോപകുമാര്‍ കെ.ആര്‍,  സെന്‍ മോഹനന്‍,  ക്ലബ് അംഗങ്ങളായ ബിബിന്‍ ചാക്കോ, ബോബി വള്ളിയോടം, ജോബി മാങ്കുടിയില്‍, സന്തോഷ് കൊച്ചിക്കുന്നേല്‍,  വൈശാഖ് കിടങ്ങൂര്‍,  ഉണ്ണി കൃഷ്ണന്‍, ജിനു കുമ്പുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരിത്താസ് ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നുംപുറത്ത് ചടങ്ങില്‍പങ്കെടുത്തു.


Post a Comment

0 Comments