കഴിഞ്ഞ ദിവസം കാണാതായ എരുമേലി സ്വദേശിയുടെ മൃതദേഹം പാലാ ളാലം തോട്ടില്‍ കണ്ടെത്തി. KSRTC ഡിപ്പോയ്ക്ക് പിന്‍വശത്തായി തോട്ടിലെ ഇഞ്ചപ്പടര്‍പ്പുകളില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലാ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. എരുമേലി ഇടകടത്തി കിഴുകണ്ടയില്‍ ജിത്തുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു. ഞായറാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇയാളുടെ ബൈക്ക് ളാലം തോടിനു സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. പാലാ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.





0 Comments