Breaking...

9/recent/ticker-posts

Header Ads Widget

ദുര്‍ഗ്ഗാഷ്ടമിയില്‍ ക്ഷേത്രങ്ങളില്‍ ദേവീ പൂജയും സംഗീതാരാധനയും നടന്നു.



നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ദുര്‍ഗ്ഗാഷ്ടമിയില്‍ ക്ഷേത്രങ്ങളില്‍ ദേവീ പൂജയും  സംഗീതാരാധനയും നടന്നു. ചൊവ്വാഴ്ച വൈകീട്ട് സരസ്വതീ മണ്ഡപങ്ങളില്‍ പൂജവയ്പിനു ശേഷം അക്ഷര ദേവതയെ ആരാധിച്ചു കൊണ്ടാണ് ചടങ്ങുകള്‍ നടന്നത്. കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ദേവീ ക്ഷേത്രത്തില്‍ പൂജവയ്പ്പിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട്  സരസ്വതീ പൂജ നടന്നു.
 നിരവധി വിദ്യാര്‍ത്ഥികള്‍ സരസ്വതീ പൂജയില്‍ പങ്കെടുത്തു. നവാഹയജ്ഞത്തിന്റെ ഒന്‍പതാം ദിവസം മഹാലക്ഷ്മീചരിതമടക്കുള്ള ഭാഗങ്ങള്‍ പാരായണം ചെയ്തു. യജ്ഞാചാര്യന്‍ പൈങ്ങോട്ട് ശ്രീജിത് നമ്പൂതിരി പ്രഭാഷണം നടത്തി. കിടങ്ങൂര്‍ ശാസ്താം കോട്ട ക്ഷേത്രത്തില്‍ ദശാവതാരച്ചാര്‍ത്തില്‍ ശ്രീകൃഷ്ണാവതാരം ചന്ദന മുഴുക്കാപ്പ് ചാര്‍ത്തിയപ്പോള്‍ ദര്‍ശനത്തിന് ഭക്തജനത്തിരക്കേറി. ബുധനാഴ്ച്ച കല്‍ക്കി അവതാരവും വ്യാഴാഴ്ച വിജയദശമിദിനത്തില്‍ വിശ്വരൂപവും ചന്ദന മുഴുക്കാപ്പ് ചാര്‍ത്തും. വിജയദശമി ദിനത്തില്‍ രാവിലെ 8 ന് പൂജയെടുപ്പ് തുടര്‍ന്ന് വിദ്യാരംഭം എന്നിവ നടക്കും.മേജര്‍ സെറ്റ് പഞ്ചവാദ്യവും തിരുവാതിരകളിയും മഹാപ്രസാദമൂട്ടും നടക്കും. കുറിച്ചിത്താനം കാരിപ്പടവത്തു കാവില്‍ ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ എട്ടാം ദിവസം ദേവീ സമുത്പത്തി, വിന്ധ്യാ ചരിതം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. യജ്ഞാചാര്യന്‍ ഉണ്ണികൃഷ്ണന്‍ അമ്പാടി പ്രഭാഷണം നടത്തി. നവാഹ യജ്ഞം മഹാനവമി ദിനത്തില്‍ അവഭൃഥ സ്ഥാനത്തോടെ സമാപിക്കും. വ്യാഴാഴ്ച പൂജയെടുപ് വിദ്യാരംഭം എന്നിവ നടക്കും.  കിടങ്ങൂര്‍ സുബ്രമണ്യ സ്വാമി ക്ഷേതത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന തൃക്കിടങ്ങൂര്‍ സംഗീതോത്സവത്തില്‍ സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ വിദ്യാര്‍ത്ഥികള്‍ സംഗീതാരാധനയും നൃത്തവും താളവാദ്യ ലയ സംഗമവും അവതരിപ്പിച്ചു. സോപാനം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ 17-ാം വാര്‍ഷികത്തോടനുബന്ധിച്ച് കലാശ്രീ വിനോദ് ഇടമുളയുടെ നേതൃത്വത്തിലാണ് സംഗീതാരാധന നടന്നത്. പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പൂജവയ്പ് ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കല്ലമ്പള്ളി ഇല്ലത്ത് വിഷ്ണുനമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഭക്തിഗാനസുധയുംനടന്നു.


Post a Comment

0 Comments