വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേറ്റ് ഗുരുതര പരിക്ക്.. വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോളിടെക്‌നിക്ക് കോളേജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥി എറണാകുളം കുമ്പളം സ്വദേശി അദ്വൈത് (20) ആണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. ആപ്പാഞ്ചിറ വൈക്കം റോഡ് റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രയിനിന് മുകളില്‍ കയറി സ്റ്റേഷനിലേക്ക് കടക്കുന്നതിനിടെ യാണ് ഇയാള്‍ക്ക്ഗുരുതര പൊള്ളലേറ്റത് . ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് പോകുന്നതിനായി വൈകുന്നേരം 5 മണിയോടെ റയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു അദ്വൈത്.
0 Comments