ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ മൂന്നിന് നടക്കും. പ്രതിപക്ഷനേതാവ് VD സതീശന്‍ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിന്‍ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ കല -കായിക രംഗത്ത് മികവ് തെളിയിച്ച ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കള്‍ക്കും നഗരസഭാ പരിധിയില്‍പ്പെട്ട എല്ലാ സ്‌കൂളുകളിലെയും 4, 7 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുമുള്ള അവാര്‍ഡുകളും എന്‍ഡോവ്‌മെന്റുകളുമാണ് വിതരണം ചെയ്യുന്നത്.
ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും, കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നു നടപ്പിലാക്കിയിട്ടുള്ള സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ മാസ് കെയറിന്റെ ഭാഗമാകുന്നതിന്റ ധാരണപത്രം എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന് ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ കൈമാറും. ബാങ്ക് അംഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രൊ. വൈസ് ചാന്‍സലറുമായ പ്രൊഫ കുരുവിള ജോസഫ് പെരിങ്ങാട്ടിനെ യോഗത്തില്‍ ആദരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍ ,അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യൂസ്,പി.പി. സലിം തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബിജു കുമ്പിക്കന്‍ ,സജി വള്ളോംകുന്നേല്‍,സിബി ചിറയില്‍, ആര്‍.രവികുമാര്‍, മായാദേവി ഹരികുമാര്‍, ജെസ്സി ജോയ്, സുശീല ചന്ദ്രസേനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments