Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് സ്റ്റേഷനു മുന്നിലെ തെരുവു വിളക്കിന് ചുവട്ടില്‍ യുവതിയുടെ കുത്തിയിരുപ്പ് സമരം.



ഏറ്റുമാനൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷനു മുന്നിലെ തെരുവു വിളക്കിന് ചുവട്ടില്‍ യുവതിയുടെ കുത്തിയിരുപ്പ് സമരം. അതിരമ്പുഴയില്‍ റസ്റ്റോറന്റ് നടത്തിയിരുന്ന മാവേലിക്കര സ്വദേശിനിയായ സോണിയയാണ് ബുധനാഴ്ച വൈകീട്ട് സമരം നടത്തിയത്. ആലപ്പുഴ സ്വദേശിയായ വക്കീല്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നിരന്തരമായി കള്ളക്കേസില്‍ കുടുക്കി, പീഡിപ്പിക്കുന്നു 
എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

 പോലീസ് സ്റ്റേഷന് മുന്നിലെ തെരുവു വിളക്കിന് ചുവട്ടില്‍ ഫയലുകളുമായി കുത്തിയിരുന്ന സോണിയ സമീപനാളില്‍  അതിരമ്പുഴയിലെ  റസ്റ്റോറന്റില്‍ ചിലര്‍ അതിക്രമം നടത്തിയതായും പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്നും പറഞ്ഞു. യുവതിയുമായി സംസാരിച്ച പോലീസ് അധികൃതര്‍ യുവതിയുടെ പരാതിയെക്കുറിച്ച് DySP യുടെ നിര്‍ദേശപ്രകാരം അന്വേഷണം നടന്നു വരികയാണെന്നറിയിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.


Post a Comment

0 Comments