ന്യായവിലയ്ക്ക് നാടന്‍ പച്ചക്കറികള്‍ ലഭ്യമാക്കിക്കൊണ്ട് ഏറ്റുമാനൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത തുറന്നു. ഏറ്റുമാനൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബില്‍ഡിംഗ്‌സില്‍ സെപ്റ്റംബര്‍ നാലുവരെ ഓണച്ചന്ത പ്രവര്‍ത്തിക്കും.
ഓണക്കാലത്ത് പച്ചക്കറികള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് വിപണി ഇടപെടലിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും കൃഷിഭവനും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്നാണ് ഓണ ചന്ത തുറന്നത്. ഓണച്ചന്ത വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത ഷാജി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, വി.എസ് വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments