Breaking...

9/recent/ticker-posts

Header Ads Widget

പൊതിച്ചോറ് വിതരണം ആരംഭിച്ചു.



ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക്ക് സ്‌കൂളിലെ നല്ലപാഠം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് പാഥേയം പൊതിച്ചോര്‍ വിതരണം നടക്കുന്നത്. 

പാഥേയം സ്നേഹപ്പൊതി പദ്ധതി ഏറ്റുമാനൂര്‍ മുനിസിപ്പല്‍  ചെയര്‍പേഴ്സണ്‍  ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നല്ലപാഠം പ്രവര്‍ത്തകരുടെ നന്മയുടെ വിതരണത്തിന് നഗരസഭാധ്യക്ഷ എല്ലാവിധ പിന്തുണയുമര്‍പ്പിച്ച് ആശംസകള്‍ നേര്‍ന്നു. മുനിസിപ്പല്‍ സെക്രട്ടറി  ബിനു ജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ: ഡോ. റോയി പി.കെ, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. മനു കെ.വി, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ബിനോദ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments