ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളോടെയാണ് പുതിയ ഓഫീസ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി VN വാസവന്‍ പറഞ്ഞു. നഗരമധ്യത്തില്‍ പരിമിതികള്‍ക്കു നടുവില്‍ വീര്‍പ്പുമുട്ടിയിരുന്ന വില്ലേജ് ഓഫീസില്‍ അവശ്യ സേവനങ്ങള്‍ ലഭിക്കാന്‍ വരെ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടായിരുന്നത്. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മികച്ച സേവനം പൊതുജനങ്ങള്‍ക്ക്ലഭ്യമാകും.





0 Comments