പാലാ മുണ്ടുപാലത്ത് റബ്ബര്‍ ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പാലാ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ MRM PCS ന്റെ റബര്‍ ഫാക്ടറിയില്‍ നിന്നു മുണ്ടാകുന്ന ദുര്‍ഗ്ഗന്ധം ദുസഹമായതിനെ തുടര്‍ന്ന് പരിസരവാസികള്‍ പ്രതിഷേധമുയര്‍ത്തി. വാര്‍ഡ് കൗണ്‍സിലറും പരിസരവാസികളായ അമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. സ്ഥലതത്തത്തിയ CPM ജില്ലാ കമ്മിറ്റിയംഗം ലാലിച്ചന്‍ ജോര്‍ജ് ഫാക്ടറിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി സംസാരിച്ച് വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ഫാക്ടറിയങ്കണത്തില്‍ പരിസരവാസികളും ബോര്‍ഡ് മെംബര്‍മാരും തമ്മില്‍ ചര്‍ച്ച നടത്തും.





0 Comments