ഏറ്റുമാനൂര്‍ പാണംതെക്കേതില്‍ കുടുംബയോഗം ട്രസ്റ്റിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സ്റ്റേറ്റ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍, പ്രമോദ് പുഷ്‌കരന്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് പി.കെ രാമദാസ് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വക്കേറ്റ് തോളൂര്‍ ശാന്താറാം റോയി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌ലെ മികച്ച കായികതാരം പി ആര്‍ ജയകുമാര്‍, ചിത്രകാരന്‍ വൈശാഖ് വിമലന്‍ തീക്കോയി, മാധ്യമപ്രവര്‍ത്തകന്‍ എ.ആര്‍.രവീന്ദ്രന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. കലാ പരിപാടികളുടെ ഉദ്ഘാടനം ഡോക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പ്രണവം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഏറ്റുമാനൂര്‍ പ്രദീപ് നയിച്ച ഗാനമേള, ആറുമാനൂര്‍ പാണ്ഡൂരംഗ കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി, കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവ നടന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും നടന്നു.





0 Comments