Breaking...

9/recent/ticker-posts

Header Ads Widget

ഫാന്റസി സില്‍ക്‌സിലും, ഫാന്റസി പാര്‍ക്കിലും സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.



പാലായിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളായ ഫാന്റസി സില്‍ക്‌സിലും, ഫാന്റസി പാര്‍ക്കിലും ഓണാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു. ഫാന്റസി സില്‍ക്‌സില്‍ നടന്ന ബമ്പര്‍ സമ്മാന നറുക്കെടുപ്പ് നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഓരോ ആയിരം രൂപയുടെ പര്‍ച്ചെയ്‌സിനും ഒരു കൂപ്പണ്‍ വീതമാണ് കസ്റ്റമേഴ്‌സിന് നല്‍കിയിരുന്നത്. ആദ്യ നറുക്കെടുപ്പ് ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. 

ഒന്നാം സമ്മാനമായ  സെലേറിയൊ കാര്‍  കുറിച്ചിത്താനം കൊല്ലപ്പള്ളില്‍ ബോബിന ജയ്‌സണ് ലഭിച്ചു. 2-ാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ഫാന്റസി MD ജിനുവിന്റെ മാതാവ് വത്സമ്മ നിര്‍വഹിച്ചു. 2-ാം സമ്മാനമായ എസ്പ്രസ്സോ കാര്‍ ചെമ്പിളാവ് നടുവിലേക്കുന്നേല്‍ അക്ഷിത് രാഹുലിന് ലഭിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ നറുക്കെടുത്ത മൂന്നാം സമ്മാനമായ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ പിറയാര്‍ തെക്കേമലയില്‍ ജി അജിത് കുമാറിന് ലഭിച്ചു. ടിവി , ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ , വാഷിംഗ് മെഷീന്‍ എന്നിവയടക്കം 101 ബമ്പര്‍ സമ്മാനങ്ങളുടെ നറുക്കെടുപ്പാണ്നടന്നത്.


Post a Comment

0 Comments