Breaking...

9/recent/ticker-posts

Header Ads Widget

മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി


മീനച്ചിലാറ്റില്‍  മുങ്ങി മരിച്ച  യുവാക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം  ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.  മുരിക്കുംപുഴയിലെ ചോളമണ്ഡലം ഫിനാന്‍സിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ ജിസ് സാബു (31), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു (30), എന്നിവരാണ് ശനിയാഴ്ച മുങ്ങിമരിച്ചത്. ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും ഒരുമിച്ച് കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി, മുങ്ങിപ്പോവുകയായിരുന്നു.




Post a Comment

0 Comments