പാലാ സെന്റ് തോമസ് സ്‌കൂളിന് മുന്‍വശത്തുള്ള നടപ്പാതയിലെ ടൈലുകള്‍ ആണ് ഇളകി കിടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഇത് വിഷമത്തിലാക്കിയിരുന്നു. ഈ ഭാഗങ്ങളില്‍ ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാതെ കിടക്കുന്നതും അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് തകര്‍ന്ന സ്ലാബുകള്‍ക്ക് മുകളില്‍ ടൈലുകള്‍ പാകി. ടൈലുകള്‍ ഇളകിയ നടപ്പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി മാറിയ നടപ്പാതയുടെ ശോച്യാവസ്ഥയെക്കുറിച്ച് സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.





0 Comments