ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍, ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ തങ്കച്ചന്‍ കോണിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മര്‍ക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ലയണ്‍സ് 318 B ജില്ലാ ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി തോമസ്, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാന്‍ റ്റി.ജി. വിജയകുമാര്‍, ലയണ്‍സ് പി.ആര്‍.ഒ. . ദിനേശ് രാമഷേണായി, രതീഷ് സി.എ. , ഡോ. ജോത്സനാ (അമിതാ ഐ കെയര്‍ ഹോസ്പിറ്റല്‍, തിരുവല്ല) തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. ഐ മൈക്രോ സര്‍ജറി & ലേസര്‍ സെന്റര്‍ തിരുവല്ലയാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.





0 Comments