Breaking...

9/recent/ticker-posts

Header Ads Widget

ഹരിതാരവം 2k25 ഫാം ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.



കുറവിലങ്ങാട് കോഴായില്‍  ഹരിതാരവം 2k25 ഫാം ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ 30 വരെയാണ് ഫാം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും -കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന  പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം സെപ്റ്റംബര്‍ 27 ന്  സഹകരണ രജിസ്‌ട്രേഷന്‍ -ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി  വി.എന്‍ വാസവന്‍ നിര്‍വഹിക്കും. കോഴാ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്തുല്പാദന കേന്ദ്രം, പ്രാദേശിക കാര്‍ഷിക സാങ്കേതിക പരിശീലന കേന്ദ്രം എന്നിവിടങ്ങളിലെ സവിശേഷതകളും, നേട്ടങ്ങളും, സാധ്യതകളും പൊതുജനങ്ങള്‍ക്ക്   മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

കാര്‍ഷികാനുബന്ധ പ്രദര്‍ശന വിപണന സ്റ്റാളുകള്‍, സാംസ്‌കാരിക  ഘോഷയാത്ര, സമ്മേളനം, സൗഹൃദ സംഗമങ്ങള്‍, ഭക്ഷ്യമേള, കലാസന്ധ്യ, നെല്‍കൃഷിയിലെ അനുഭവപരിചയം, പെറ്റ്‌ഷോ, അക്വേറിയം, ഫണ്‍ ഗയിംസ്, ലക്കി ഡ്രോ, സെല്‍ഫി പോയിന്റുകള്‍ തുടങ്ങിയവ ഫാം ഫെസ്റ്റിന്റെ ഭാഗമായി  സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി ക്വിസ് മത്സരം, നാടക- ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, MUD GAMES  തുടങ്ങിയ മത്സരങ്ങളും, നെല്‍കൃഷി, തെങ്ങ് കൃഷി, ശാസ്ത്രീയ പച്ചക്കറി കൃഷി എന്നീ വിഷയങ്ങളിലുള്ള സെമിനാറുകള്‍, കുട്ടി കര്‍ഷകരുടെ സംഗമം, രുചിക്കൂട്ട് സംഗമം, ഫാം തൊഴിലാളി - ജീവനക്കാരുടെ സംഗമം, കലാവിരുന്നുകള്‍ എന്നിവയും  നടത്തപ്പെടും. സെപ്റ്റംബര്‍ 30 -ന് നടക്കുന്ന സമാപന സമ്മേളനം കൃഷിവകുപ്പ്   മന്ത്രി പി പ്രസദ് ഉദ്ഘാടനം ചെയ്യും. ഫാം ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍  പുരോഗമിച്ചു വരുന്നതായി  അധികൃതര്‍ പറഞ്ഞു.


Post a Comment

0 Comments