രാമപുരം വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. രാമപുരം സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നടന്നു ഓണാഘോഷ പരിപാടി രാമപുരം എഇഒ ജോളിമോള്‍ ഐസക് ഉദ്ഘാടനം ചെയ്തു.
അത്തപ്പൂക്കളവും ഓണക്കളികളും കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. മത്സര വിജയികള്‍ക്ക് രാമപുരം എഇഒ ജോളി മോള്‍ ഐസക്, സൂപ്രണ്ട് മനോജ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി രാജേഷ് എന്‍.വൈ, ജോയിന്റ് സെക്രട്ടറി ജോസ് രാഗാദ്രി, എഇഒ സൂപ്രണ്ട് മനോജ്, ഫോറം ട്രഷറര്‍ മിനിമോള്‍ ,സിസ്റ്റര്‍ ഡോണ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റേഴ്‌സ് ഫോറം എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനോയ് സെബാസ്റ്റ്യന്‍, ജോജോ തോമസ്, ബീന ജോസഫ് എന്നിവര്‍നേതൃത്വംനല്‍കി.
0 Comments