Breaking...

9/recent/ticker-posts

Header Ads Widget

എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും, ഒന്‍പതാമത്തെ വീടിന്റെ തറക്കല്ലിടലും



കാട്ടാമ്പാക്ക് നിത്യസഹായകന്‍ ട്രസ്റ്റിന്റെ  കൂടാരം ഭവന പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്‍കുന്ന എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും, ഒന്‍പതാമത്തെ വീടിന്റെ തറക്കല്ലിടലും ഞായറാഴ്ച നടന്നു. വെഞ്ചരിപ്പും തറക്കല്ലിടലും കടുത്തുരുത്തി വലിയപള്ളി വികാരി റവ: ഫാ: ജോണ്‍സണ്‍ നല്ലനിരപ്പേല്‍, കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി റവ: ഫാ: ജിസ് അമ്മനത്തുകുന്നേല്‍, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ: ഫാ: ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കടുത്തുരുത്തി MLA മോന്‍സ് ജോസഫ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലിപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി രാധാകൃഷ്ണന്‍,വാര്‍ഡ് മെമ്പര്‍ പി.ആര്‍ സുഷമ, മെമ്പര്‍ ബോബന്‍ മഞ്ഞളാമല, വിശ്വഭാരതി സ്‌കൂള്‍ മാനേജര്‍ Pk നാരായണന്‍,ESRC പ്രസിഡന്റ് സുധീപ് ദാസ്, NFC പ്രസിഡന്റ് ജി ജോ ഇടപ്പാറ, ഹോം കോര്‍ഡിനേറ്റര്‍ ജിയോ കുന്നശ്ശേരി, സുരേന്ദ്രന്‍ കെ.കെ.,തോമസ് അഞ്ചമ്പില്‍, സിന്ധു വി.കെ,     ജോമിന്‍ ചാലില്‍, ജയശ്രീ സുരേന്ദ്രന്‍, അര്‍ജ്ജൂന്‍ തൈക്കൂട്ടത്തില്‍,  എന്നിവര്‍ പ്രസംഗിച്ചു. എം.സി.ജോസഫ് മണിമല, അദ്ദേഹത്തിന്റെ ഭാര്യ  സാറാമ്മ ജോസിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ നിത്യസഹായകന്‍ ട്രസ്റ്റിന് നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് വീടുനിര്‍മ്മിച്ചത്   രണ്ട് പെണ്‍കുട്ടികളുടെ മാതാവായ ഇരവിമംഗലം സ്വദേശിനി സുധയ്ക്കാണ് ഒരു വീട് നല്‍കിയത്. ഞീഴൂരില്‍ താമസിക്കുന്ന പക്ഷാഘാതം  വന്നു തളര്‍ന്നു കിടക്കുന്ന രോഗിയുടെ കുടുംബത്തിന് നല്‍കുന്ന വീടിന്റെ തറക്കല്ലിടിലും നടന്നു.



Post a Comment

0 Comments