Breaking...

9/recent/ticker-posts

Header Ads Widget

ഇന്ദിര പ്രിയദര്‍ശിനി ഫോറത്തിന്റെ ഉദ്ഘാടനവും പ്രൊഫ. K.M ചാണ്ടി അനുസ്മരണവും



മീനച്ചില്‍ താലൂക്കിലെ സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ദിര പ്രിയദര്‍ശിനി ഫോറത്തിന്റെ ഉദ്ഘാടനവും  പ്രൊഫ. K.M ചാണ്ടി അനുസ്മരണവും പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ദിര പ്രിയദര്‍ശിനി ഫോറത്തിന്റെ ഉദ്ഘാടനം മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍  നിര്‍വഹിച്ചു.

 K കരുണാകരനും, K.M ചാണ്ടിയും ഒത്തു ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ മുന്നോട്ടു നയിച്ച കാലഘട്ടത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെ ക്കുറിച്ചും K മുരളീധരന്‍ വിശദീകരിച്ചു.  മുന്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.സിറിയക് തോമസ്, പ്രൊഫ. കെ.എം. ചാണ്ടി അനുസ്മരണ പ്രഭാഷണം  നടത്തി. അഡ്വ. പി.ജെ ജോണി അധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അന്നമ്മ ഡാനിയേല്‍, MG യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ലൈബ്രറി സയന്‍സ് ഒന്നാം റാങ്ക് നേടിയ നേഹ അന്ന ഡാനിയേല്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഡോ. സിറിയക് തോമസ് , ജോസഫ് മാത്യു മണര്‍കാട് എന്നിവര്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. അഡ്വ. കെ.സി. ചാണ്ടി, ചാക്കോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments