70 ഓളം കുടുംബങ്ങളാണ് ജലറാണി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നിലവിലുള്ള ടാങ്കിന് ഉയരമില്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് പല വീടുകളിലും വെള്ളം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്ന സാഹചര്യത്തിലാണ് 20000 ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ ടാങ്ക് നിര്‍മ്മിക്കുന്നത്. ഇതോടെ കൂടുതല്‍ വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്‍കുവാനും സാധിക്കും. പദ്ധതിയുടെ കിണര്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിരമറ്റത്തു നിന്നും 300 മീറ്റര്‍ അകലെ വേഴാങ്ങാനം നവനസ്രത്ത് പള്ളി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ടാങ്ക് നിര്‍മ്മിക്കുന്നത്. സമ്മേളനത്തില്‍ പള്ളി വികാരി ഫാദര്‍ ജോസഫ് പര്യപ്പനാല്‍ , പദ്ധതി പ്രസിഡന്റ് വി.വി വിജയന്‍, സെക്രട്ടറി ആലിസ് മൈക്കിള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജലനിധി ഭാരവാഹികള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments