Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍



കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ആഘോഷം നടന്നു.   വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളിനോടുനുബന്ധിച്ചു ടൗണിലെ കുരിശടിയില്‍ തിരുകര്‍മങ്ങള്‍ നടന്നു. 

ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേല്‍ സന്ദേശം നല്‍കി. കര്‍ത്താവ് കാണിച്ചു തരുന്നത് കുരിശിന്റെ വഴിയ നടക്കാനാണെന്ന് ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. സ്റ്റാന്‍ലി മങ്ങാട്ട് കാര്‍മികത്വം വഹിച്ചു. പള്ളിയില്‍ നിന്നും കടുത്തുരുത്തി ടൗണിലെ കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടന്നു. കുരിശടിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ഫാ. ഫ്രാന്‍സീസ് പുത്തന്‍പുര കാര്‍മികത്വം വഹിച്ചു. സഹ വികാരി ഫാ.ജോണ്‍ നടുത്തടം, ഫാ.ബിജു ഇളംപ്ലാശ്ശേരില്‍ തുടങ്ങിയവര്‍  തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.


Post a Comment

0 Comments